സിഡ്നി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ 18 അംഗ സാധ്യതാ ടീമിൽ ഇന്ത്യൻ വംശജനായ ലെഗ് സ്പിന്നർ തൻവീർ സാംഘയെ ഉൾപ്പെടുത്തി. ജലന്തറിൽനിന്നു സിഡ്നിയിലേക്കു കുടിയേറിയ ഇന്ത്യൻ വംശജൻ ജോഗ സിങ് സാംഘയുടെ മകനാണ് ഇരുപത്തിയൊന്നുകാരനായ തൻവീർ.
ഓൾ റൗണ്ടർ ആരോൺ ഹാർഡിയാണ് ടീമിലെ മറ്റൊരു പുതുമുഖം. ആഷസ് പരമ്പരയിൽ നിറംമങ്ങിയ ബാറ്റർ മാർനസ് ലബുഷെയ്നെ ടീമിലേക്ക് പരിഗണിച്ചില്ല. പാറ്റ് കമിൻസാണ് ടീമിന്റെ നായകൻ.
