സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശം; എന്‍.എസ്.എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ ഒഴിവാക്കും

സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശം; എന്‍.എസ്.എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ ഒഴിവാക്കും

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ തെറ്റില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുമ്പോഴും എന്‍.എസ്.എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ ഒഴിവാക്കുമെന്ന് സി.പി.എം. ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എന്‍.എസ്.എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സി.പി.എം കാണുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്‍.എസ്.എസുമായി പരസ്യമായി ഏറ്റുമുട്ടല്‍ വേണ്ട എന്നാണ് സി.പി.എമ്മിന്റെ തീരുമാനം. വിഷയത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.

മറുവശത്ത് എന്‍.എസ്.എസിനെ പൂര്‍ണ്ണമായും പിന്തുണച്ച് സി.പി.എമ്മിനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് പോകാനാണ് കോണ്‍ഗ്രസ്സ് നീക്കം. നിയമസഭാ സമ്മേളനം കൂടി ചേരാനിരിക്കെ സ്പീക്കര്‍ തിരുത്തണം എന്ന് കൂടുതല്‍ ശക്തമായി കോണ്‍ഗ്രസ് ആവശ്യപ്പെടും. വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തിയിരുന്നു. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു പ്രതിഷേധം. എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *