പൊതുഗതാഗതത്തിനായുള്ള ഇലക്ട്രിക് റിട്രോഫിറ്റ് സൊല്യൂഷനുകള്‍, പ്രത്യേകിച്ച് ത്രീ-വീലറുകള്‍ക്കുള്ളത് വാഹന ഉടമകള്‍ക്ക് വന്‍ ലാഭമുണ്ടാക്കുമെന്ന് ഇന്റര്‍നാഷണല്‍ കോപ്പര്‍ അസോസിയേഷന്‍-ഇന്ത്യ. അവരുടെ വിശകലനം അനുസരിച്ചു ഒരു ഇലക്ട്രിക് റിട്രോഫിറ്റ് ത്രീ-വീലര്‍ പെട്രോള്‍ ത്രീ-വീലറിനെ അപേക്ഷിച്ച് പ്രതിവര്‍ഷം 2.16 ലക്ഷം രൂപയും ഡീസല്‍ ത്രീ-വീലറിനെതിരെ പ്രതിവര്‍ഷം 1.96 ലക്ഷം രൂപയും സിഎന്‍ജി ത്രീ-വീലറിനെതിരെ പ്രതിവര്‍ഷം 1.62 ലക്ഷം രൂപയും ലാഭം ഉടമകള്‍ക്ക് നല്‍കുന്നു. കൂടാതെ, ഇലക്ട്രിക് റിട്രോഫിറ്റ് ത്രീ-വീലറിനുള്ള കിറ്റ് വിലയുടെ ബ്രേക്ക് ഈവണിനു ആവശ്യമായ സമയം ഏകദേശം 1.06 വര്‍ഷത്തിനുള്ളില്‍ നേടാനാകും.
വൈദ്യുത പവര്‍ട്രെയിനുകളും ഘടകങ്ങളും സംയോജിപ്പിച്ച് പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിന്‍ (ഐസിഇ) വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളാക്കി (ഇവി) പരിവര്‍ത്തനം ചെയ്യുന്നതാണ് ത്രീ-വീലറുകള്‍ക്കുള്ള ഇലക്ട്രിക് റിട്രോഫിറ്റ് സൊല്യൂഷനുകള്‍. എഞ്ചിന്‍, ട്രാന്‍സ്മിഷന്‍, ഇന്ധന സംവിധാനം തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാഹനത്തിന്റെ പവര്‍ട്രെയിന്‍ പരിഷ്‌ക്കരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതാണ് റിട്രോഫിറ്റിംഗ് പ്രക്രിയ. അതുപോലെ തന്നെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഇന്ത്യയിലെ പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകളുമായി ബന്ധപ്പെട്ട പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികള്‍ പരിഹരിക്കുകയും ചെയ്യുകയും ചെയ്യുന്നു.
ഇക്കാര്യത്തില്‍, കേരളം, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെയുള്ള ഏതാനും സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഇവി പോളിസിയില്‍ റിട്രോഫിറ്റിംഗ് സൊല്യൂഷന്‍ മുന്‍കൂട്ടി ചേര്‍ക്കുകയും, ത്രീ-വീലറുകള്‍ക്ക് ഇലക്ട്രിക് റിട്രോഫിറ്റ് സൊല്യൂഷനുകളെ പിന്തുണയ്ക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എംപാനല്‍മെന്റ്, ടെന്‍ഡറിംഗ് പ്രക്രിയയിലൂടെ റിട്രോഫിറ്റ് കിറ്റ് OEMകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഉള്‍പ്പെടുത്തി നൂതനമായ ബിസിനസ്സ് മോഡല്‍ നടപ്പിലാക്കാന്‍ സംസ്ഥാന നോഡല്‍ ഏജന്‍സി പദ്ധതിയിടുന്നു. എംപാനല്‍ ചെയ്ത ധനകാര്യ സ്ഥാപനങ്ങളുമായി സംസ്ഥാന നോഡല്‍ ഏജന്‍സി വികസിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം റിട്രോഫിറ്റിംഗിനായി ഒഇഎമ്മുകളും ധനകാര്യ സ്ഥാപനങ്ങളും തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കും.
”ഇലക്ട്രിക് റിട്രോഫിറ്റുകള്‍ സ്വീകരിക്കുന്നത് മലിനീകരണം കുറയ്ക്കുന്നതിലൂടെയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയും ഊര്‍ജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സുസ്ഥിരമായ നഗര ചലനത്തിന് ഗണ്യമായ സംഭാവന നല്‍കും. എന്നിരുന്നാലും, ഇലക്ട്രിക് റിട്രോഫിറ്റ് സൊല്യൂഷനുകള്‍ വിജയകരമായി നടപ്പിലാക്കുന്നതിനും സ്‌കെയിലിംഗിനും സാങ്കേതികവും സാമ്പത്തികവും നിയന്ത്രണപരവുമായ തടസ്സങ്ങള്‍ പരിഹരിക്കുന്നത് നിര്‍ണായകമാണ്. ഇലക്ട്രിക് റിട്രോഫിറ്റിംഗിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ഇന്റര്‍നാഷണല്‍ കോപ്പര്‍ അസോസിയേഷന്‍, ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മയൂര്‍ കര്‍മാര്‍കര്‍ പറഞ്ഞു. വൃത്തിയുള്ളതും ഹരിതാഭമായതും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതുമായ ഗതാഗത സംവിധാനത്തിലേക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനും സാധ്യമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സര്‍ക്കാരിന്റെയും വ്യവസായത്തിന്റെയും സഹകരണത്തോടെയുള്ള ശ്രമങ്ങള്‍ ആവശ്യമാണെന്നും കര്‍മാര്‍കര്‍ കൂട്ടിച്ചേര്‍ത്തു.