സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍; പി.എസ്.എല്‍.വി സി-56 വിക്ഷേപണം വിജയം

സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍; പി.എസ്.എല്‍.വി സി-56 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒ പി.എസ്.എല്‍.വി സി – 56 വിക്ഷേപിച്ചു. ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പി.എസ്.എല്‍.വിയുടെ 58ാം ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് അയക്കുന്നത്. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 6.30നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡി.എസ്.എസ്.എ.ആര്‍ ഉപഗ്രഹവും മറ്റ് ആറ് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
സിംഗപ്പൂര്‍ ഡിഫന്‍സ് സ്പേസ് ആന്‍ഡ് ടെക്നോളജി ഏജന്‍സിയുടെ ഡി.എസ്.എസ്.എ.ആര്‍ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. 352 കിലോഗ്രാം ആണ് ഇതിന്റെ ഭാരം. സിംഗപ്പൂരിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടിയാണ് ഈ ഉപഗ്രഹം. ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റലൈറ്റുകളുമാണ്. 24 കിലോഗ്രാം ഭാരമുള്ള ആര്‍ക്കേഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്‌സ് എഎം, നാല് കിലോഗ്രാം മാത്രം ഭാരമുള്ള സ്‌കൂബ് ടു, എന്നീ ഉപഗ്രഹങ്ങള്‍ സിംഗപ്പൂര്‍ സാങ്കേതിക സര്‍വകലാശാലയുടേതാണ്. സിംഗപ്പൂര്‍ ദേശീയ സര്‍വകലാശാലയുടേതാണ് ഗലാസിയ രണ്ട് എന്ന ഉപഗ്രഹം.
നു സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ നു ലിയോണും, അലേന പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡിന് ഓര്‍ബ് 12 സ്‌ട്രൈഡറുമാണ് മറ്റ് ഉപഗ്രഹങ്ങള്‍. വിക്ഷേപണം കഴിഞ്ഞ് ഇരുപത്തിയൊന്ന് മിനുട്ട് പിന്നിടുമ്പോഴായിരിക്കും പ്രധാന ഉപഗ്രഹമായ ഡിഎസ് സാര്‍ റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുക. ഇരുപത്തിനാല് മിനുട്ട് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേര്‍പ്പെടും. എത്ര തുകയ്ക്കാണ് എന്‍സില്‍ വിക്ഷേപണ കരാര്‍ ഏറ്റെടുത്തത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
വിക്ഷേപണം കഴിഞ്ഞ് 21 മിനുട്ട് പിന്നിട്ടപ്പോള്‍ പ്രധാന ഉപഗ്രഹമായ ഡിഎസ്എസ്എആര്‍ റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ടു. 24 മിനുട്ട് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേര്‍പ്പെട്ടു. ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തിലെത്തിക്കാനായി.

Share

Leave a Reply

Your email address will not be published. Required fields are marked *