സൈറ്റും ആപ്പും പണിമുടക്കി: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിലച്ചു

സൈറ്റും ആപ്പും പണിമുടക്കി: റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിലച്ചു

ചെന്നൈ: സാങ്കേതിക പ്രശ്‌നത്താല്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റും ആപ്പും പണിമുടക്കി. ഇതോടെ ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് ബുക്കിങ് നിലച്ചു. ഐആര്‍സിടിസി വെബ് പോര്‍ട്ടലിലേയും ആപ്പിലേയും സേവനങ്ങള്‍ ഇന്ന് രാവിലെ എട്ടുമണി മുതലാണ് നിലച്ചത്. സാങ്കേതിക പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ടെക്നിക്കല്‍ ടീം പ്രശ്നം പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. മേക്ക് മൈ ട്രിപ്പ്, ആമസോണ്‍ തുടങ്ങിയ ആപ്പ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം’ – ഐആര്‍സിടിസി അറിയിച്ചു.
എന്നാല്‍, സാങ്കേതിക പ്രശ്‌നം ഉടലെടുത്തതോടെ ടിക്കറ്റ് ബുക്കിങ് ശ്രമത്തിനിടെ പണം നഷ്ടമായെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *