മൗന ജാഥയും, സര്‍വ്വകക്ഷി അനുശോചന യോഗവും നടത്തി

മൗന ജാഥയും, സര്‍വ്വകക്ഷി അനുശോചന യോഗവും നടത്തി

തലശ്ശേരി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ മൗന ജാഥയും, സര്‍വ്വകക്ഷി അനുശോചന യോഗവും നടത്തി. അനുശോചന യോഗത്തില്‍ എം.പി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ.എം. ജമുനാ റാണി ടീച്ചര്‍, എ.ഐ.സി.സി മെമ്പര്‍ വി.എ നാരായണന്‍, വാഴയില്‍ വാസു, സജീവ് മാറോളി, അഡ്വ:കെ.എ. ലത്തീഫ്, എന്‍. ഹരിദാസ്, അഡ്വ: നിഷാദ്, കെ.സുരേശന്‍, വര്‍ക്കി വട്ടപ്പാറ, ബി.പി.മുസ്തഫ, എന്‍.ബിജു, വെള്ളോറ നാരായണന്‍, സാജിദ് കോമത്ത്, വി.എന്‍. ജയരാജ്, പി.വി.രാധാകൃഷ്ണന്‍ സംസാരിച്ചു.

മൗന ജാഥക്ക് എം.പി. അരവിന്ദാക്ഷന്‍, അഡ്വ: സി.ടി.സജിത്, സുശീല്‍ ചന്ദ്രോത്ത്, കെ.ജയരാജന്‍, കെ.ഇ. പവിത്ര രാജ്, എ.ഷര്‍മിള, ഇ. വിജയ കൃഷ്ണന്‍, അഡ്വ: കെ.സി.രഘുനാഥ്, എം.പി.സുധീര്‍ ബാബു, കെ.പി. രാഗിണി, ഉച്ചുമ്മല്‍ ശശി, ഒ. ഹരിദാസ്, പി.എന്‍. പങ്കജാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *