പാറയിടിഞ്ഞ് റോഡിലേക്ക്; തലനാരിഴക്ക് രക്ഷപ്പെട്ട് കാര്‍ യാത്രികര്‍

പാറയിടിഞ്ഞ് റോഡിലേക്ക്; തലനാരിഴക്ക് രക്ഷപ്പെട്ട് കാര്‍ യാത്രികര്‍

ഡല്‍ഹി-ഷിംല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് കാര്‍ യാത്രികര്‍. ഹിമാചല്‍ പ്രദേശില്‍ സോളനിലായിരുന്നു സംഭവം. കൂറ്റന്‍ പാറകള്‍ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഇവിടം ഗതാഗതം തടസപ്പെട്ടു.

കാറുകള്‍ പോവുന്നതിനിടയ്ക്കാണ് പാറകള്‍ ഇടിഞ്ഞുവീണത്. ഇതില്‍ ഒരു കൂറ്റന്‍ പാറ ഒരു കാറിന് മുന്നിലൂടെ തെറിച്ചു മാറുന്നത് സമീപത്തുള്ളയാള്‍ പകര്‍ത്തിയ വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.

റോഡിന്റെ ഒരു ഭാഗം പാറയും മണ്ണും നിറഞ്ഞിരിക്കുകയാണ്. പാറകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഇവിടെ റോഡ് വികസനം നടന്നതിന് ശേഷം മണ്ണിടിച്ചില്‍ പതിവാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ട്വിറ്റര്‍ ഉപഭോക്താവ് അഭിപ്രായപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *