ആഷസ് പരമ്പര: ഇംഗ്ലണ്ട് 237ന് ഓൾഔട്ട്, ഒസീസിന് 27 റൺസ് ലീഡ്

ആഷസ് പരമ്പര: ഇംഗ്ലണ്ട് 237ന് ഓൾഔട്ട്, ഒസീസിന് 27 റൺസ് ലീഡ്

ലീഡ്സ്: ആഷസ് മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഒസീസിന് 26 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്സിൽ 263 റൺസിന് പുറത്തായ ഓസ്ട്രേലിയയുടെ അതേ പാതയിലായിരുന്നു രണ്ടാം ദിനം കളി ആരംഭിച്ച ഇംഗണ്ടും. എന്നാൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ പ്രകടനം ഇം​ഗ്ലണ്ടിനെ 237 റൺസിൽ പിടിച്ചുകെട്ടി.

80 റൺസ് നേടി ഇന്നിങ്സ് അവസാനം വരെ പൊരുതിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നേരത്തെ ആസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ മിച്ചൽ മാർഷിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് 263 റൺസ് നേടിയത്.

34 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അഞ്ച് വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡും മൂന്ന് വിക്കറ്റ് നേടിയ ക്രിസ് വോക്സുമാണ് ഒസീസ് ബാറ്റിങ്ങിന്റെ മുനയൊടിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *