തലശ്ശേരി: വ്യാപാരി വ്യവസായി സമിതി തലശ്ശേരി യൂണിറ്റ് മഴക്കാല രക്ഷാപ്രവര്‍ത്തനത്തിനായി 25 അംഗ സന്നദ്ധ സേന രൂപീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ നഗരസഭയുടെ ദുരന്തനിവാരണ സേനയ്‌ക്കൊപ്പവും പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രൂപീകരണ യോഗം സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യൂണിറ്റ് ട്രഷറര്‍ കാത്താണ്ടി റഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി പ്രമോദ്, ഏരിയ സെക്രട്ടറി സി.പി.എം നൗഫല്‍, ഏരിയ ജോ.സെക്രട്ടറി ടി.സി.അബ്ദുള്‍ ഖിലാബ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ കെ.പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അനില്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സേനാംഗങ്ങള്‍ക്ക് യൂണിഫോറങ്ങളും ഉപകരണങ്ങളും നല്‍കി. പി. ഇല്യാസ് സ്വാഗതവും സജിത് നന്ദിയും പറഞ്ഞു.
