അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി; അഴിമതിക്കെതിരായ നടപടിക്ക് ഞാന്‍ ഗ്യാരണ്ടി: നരേന്ദ്രമോദി

അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി; അഴിമതിക്കെതിരായ നടപടിക്ക് ഞാന്‍ ഗ്യാരണ്ടി: നരേന്ദ്രമോദി

അഴിമതിയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്ക് കോണ്‍ഗ്രസ് ഗ്യാരണ്ടിയാണെങ്കില്‍, അഴിമതിക്കെതിരെയുള്ള നടപടിക്ക് താനൊരു ഗ്യാരണ്ടിയാണെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ ജീവനാഡി അഴിമതിയാണ്, അതില്ലാതെ കോണ്‍ഗ്രസിന് ശ്വസിക്കാന്‍ പോലും കഴിയില്ല. ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ എ.ടി.എമ്മായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുര്‍ഭരണത്തിന്റെ മാതൃകയായി മാറിയെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനെ വേരോടെ പിഴുതെറിയാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *