സമുദ്രത്തിനടിയില്‍ വെച്ച് പൊട്ടിത്തെറിച്ച ടൈറ്റനിലുണ്ടായിരുന്നവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യു.എസ് കോസ്റ്റ് ഗാര്‍ഡ്. വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് ടൈറ്റനില്‍ നിന്നും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടലില്‍ തകര്‍ന്നുവീണ ടൈറ്റാനിക്ക് കപ്പല്‍ കാണുന്നതിനിടെയുണ്ടായ യാത്രയ്ക്കിടെയാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. ഇതോടെ ദൗത്യം അവസാനിപ്പിച്ചതായി യു.എസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ദുബൈയിലെ ബ്രിട്ടീഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിംഗ്, പാക്കിസ്ഥാനിയായ ശതകോടീശ്വരന്‍ ഷഹ്സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിലെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലെ, ഓഷന്‍ ഗേറ്റ് കമ്പനി സ്ഥാപകന്‍ സ്റ്റോക്ടന്‍ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.