ദുബായ്: വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റിയുടെ 50ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വെങ്ങര നിവാസികളുടെ സംഗമവും യു.എ.ഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള വെങ്ങര രിഫായി എക്‌സലന്‍സി അവാര്‍ഡ് ദാനവും 25ന് രാവിലെ അവീറില്‍ വെച്ച് നടക്കും. ദുബായിലെ സീനിയറായ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തകനും കെ.എം.സി.സി സുന്നി നേതാവുമായ വലിയാ കണ്ടിയില്‍ അബ്ദുല്ല, കേരളത്തിലും ഗള്‍ഫിലും അറിയപ്പെടുന്ന സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തകനും കെ.എം.സി.സി കണ്ണൂര്‍ ജില്ല ഗ്ലോബല്‍ ചെര്‍മാനുമായ ടി.പി അബ്ബാസ് ഹാജി, യു.എ.ഇയിലെ ജീവകരുണ്യ പ്രവര്‍ത്തകനും ഓര്‍മ്മ പ്രസിഡണ്ടുമായ റിയാസ് കൂത്തുപറമ്പ്, ദുബായിലെ സാമൂഹ്യ, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശാഫി കന ഹിറമുക്ക് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ അവാര്‍ഡ്.
സംഗമം എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ പ്രസിഡണ്ട് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.എം.ജെ.സി യു.എ.ഇ പ്രസിഡണ്ട് ടി.പി മഹമ്മൂദ് ഹാജി, മുഖ്യ പ്രഭാഷണം നടത്തും. എം.എം.ജെ.സി അബുദാബി പ്രസിഡണ്ട് മുഹമ്മദ് ആലം, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ശശി വെങ്ങര, യു.എ.ഇ.യിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ദര്‍ശന പ്രസിഡണ്ട് സി.പി ജലീല്‍, വെങ്ങര രിഫായി യു.എ.ഇ കമ്മിറ്റി രക്ഷാധികാരി, മുട്ടം സരിഗമ പ്രസിഡണ്ട് പുന്നക്കന്‍ ബീരാന്‍ ആശംസകള്‍ നേരും. വെങ്ങര നിവാസികളായ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്ഷേമ പ്രവര്‍ത്തങ്ങളെ കുറിച്ച് കെ.മഹമ്മൂദും നിക്ഷേപകാര്യങ്ങളെ കുറിച്ച് കെ.ആസാദും സ്‌പോര്‍ട്‌സ്, കല എന്നിവയെ കുറിച്ച് വി.ഇബ്രാഹിം ക്ലാസ് എടുക്കും. മുട്ടം സരിഗമയുടെ കലാവിരുവിരുന്ന് അരങ്ങേറും. പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എന്‍.കെ.റാസിക്ക്, കെ.ആസാദ്, കെ.മഹമ്മൂദ്, പുന്നക്കന്‍ അബ്ദുറഹിമാന്‍, എം. കെ.സാജിദ്, ടി.പി ഹമീദ്, എന്‍.കെ ആമുഞ്ഞി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.ശരീഫ് സ്വാഗതവും ജോ. ട്രഷറര്‍ എം.കെ ഇക്ബാല്‍ നന്ദിയും പറഞ്ഞു.