ഫോര്‍വേഡ് ബ്ലോക്ക് ‘ഹര്‍ഘര്‍ നേതാജി’ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു

ഫോര്‍വേഡ് ബ്ലോക്ക് ‘ഹര്‍ഘര്‍ നേതാജി’ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫോര്‍വേഡ് ബ്ലോക്കിന്റെ അഖിലേന്ത്യാ സമ്മേളന തീരുമാനപ്രകാരം രാജ്യത്തുടനീളം ഓരോ വീടുകളിലും ‘നേതാജി സന്ദേശം’ എത്തിക്കുക, ഭാവി ഭാരതം നേതാജിയിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്ഥാപക ദിനമായ ഇന്ന് ഹര്‍ ഘര്‍ നേതാജി പരിപാടിയുടെ പാര്‍ട്ടി സ്ഥാപക ദിനാചരണം കെ.എസ്.ആര്‍.ടി.സി പരിസര ത്ത് വച്ച് നടത്തി. പരിപാടി കെ.പി.സി.സി മെമ്പര്‍ കെ.വി.സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. വര്‍ധി ച്ചുവരുന്ന വിലക്കയറ്റത്തിനെതിരേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനാധിപത്യ ധ്വംസനത്തിനെതിരേയും ജനകീയ പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കും. ബഷീര്‍ പൂവ്വാട്ടുപറമ്പ്, മനോജ് കാരന്തൂര്‍, ശക്തിധര്‍ പനോളി, ജാസര്‍ അറഫാത്ത്, സലിം കോട്ടൂളി, റഫീക്ക് പൂക്കാട്, പി.ഹയറുന്നിസ, അനിത.പി.കെ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *