കോഴിക്കോട്: ലോകരക്തദാതാവ് ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ് ക്ലബും കേരള ബ്ലഡ് ഡോണേഴ്സ് ഫോറവും ചേര്‍ന്ന് രക്തദാന ക്യാമ്പ് നടത്തി. പ്രസ് ക്ലബ് ഹാളില്‍ നടന്ന ക്യാമ്പ് ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. കോട്ടപ്പറമ്പ് മാതൃശിശു സംരക്ഷണകേന്ദ്രം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.പി. പ്രമോദ്കുമാര്‍, ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ. സി.കെ. അഫ്സല്‍, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, സെക്രട്ടറി പി.എസ്. രാകേഷ്, ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.പി. അബൂബക്കര്‍, പി.കെ. നളിനാക്ഷന്‍, എ.കെ. ഗണേശന്‍, കോയട്ടി എന്നിവര്‍ സംസാരിച്ചു.

