മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയില്‍. തമിഴ്നാട് വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. താമരശ്ശേരി സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പിടിപ്പിച്ചതിന് ശേഷം താമരശ്ശേരി ചുരത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചത്. കോളേജിന് അടുത്തുള്ള ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് കുട്ടി.

ക്ലാസില്‍ വരാത്തതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വീട്ടിലും എത്തിയിട്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് അന്വേഷണത്തില്‍ വ്യാഴാഴ്ച വൈകുന്നേരം താമരശ്ശേരി ചുരത്തിന്റെ 9-ാം വളവില്‍ വച്ച് കുട്ടിയെ കിട്ടയത്. മയക്കു മരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിട്ടുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *