കര്‍ണാടക കോണ്‍ഗ്രസ് തര്‍ക്കം: മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍

കര്‍ണാടക കോണ്‍ഗ്രസ് തര്‍ക്കം: മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജി.എസ് പാട്ടീലിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് അഞ്ച് വര്‍ഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഭരിക്കുമെന്ന് മന്ത്രി എംബി പാട്ടീല്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി കൈമാറ്റം 2.5 വര്‍ഷത്തിന് ശേഷം വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. അങ്ങനെ ഒരു തീരുമാനവും ഹൈക്കമാന്റ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷവും സിദ്ധരാമയ്യ തന്നെ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് എംബി പാട്ടീല്‍ വ്യക്തമാക്കി.

കര്‍ണാടകത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി മൂന്ന് ദിവസത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സമ്മേളന കാലയളവില്‍ തന്നെ സ്പീക്കറെയും തെരഞ്ഞെടുക്കും. ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീല്‍ എന്നിവരെയാണ് സ്പീക്കര്‍ സ്ഥാനത്തെക്ക് പരിഗണിക്കുന്നത്.ഈ ആഴ്ച തന്നെ മന്ത്രിസഭാ വികസനം ഉണ്ടാകുമെന്ന സൂചനയും കോണ്‍ഗ്രസ് ക്യാമ്പ് നല്‍കുന്നുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അടക്കം എട്ട് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Share

Leave a Reply

Your email address will not be published. Required fields are marked *