കേരളത്തില്‍ ഇന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി

കേരളത്തില്‍ ഇന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രണ്ടു സര്‍വീസുകള്‍ വെട്ടിച്ചുരുക്കി.

ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ്(12201)
നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06466)
മധുരൈ- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് ( 16344)
ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06467)
നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350)

ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.

പുനഃക്രമീകരിച്ച സര്‍വീസുകള്‍

മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348) 4.15 മണിക്കൂര്‍ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 2.15 മണിക്കൂര്‍ വൈകിയോടും.

 

Share

Leave a Reply

Your email address will not be published. Required fields are marked *