തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയത് ഇടതു നേതാക്കള്‍. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പിയുടെ മതവര്‍ഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് അടിച്ചെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ഫേസ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ണാടകയില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കേറ്റ പരാജയം മതേതരത്വവും ജനാധിപത്യവും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചറും ഫേസ്ബുക്കില്‍ കുറിച്ചു.
ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്നായിരുന്നു സി. പി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ വന്ന് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. വര്‍ഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കര്‍ണാടകയില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.