ബെംഗളൂരു: ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി. ജെ. പി ക്ക് കനത്ത തോല്‍വി നേരിട്ടതിനു പിന്നാലെ ബസവരാജ് ഇന്ന് വൈകിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. സംസ്ഥാനത്ത് ബി. ജെ. പിയുടെ പരാജയം സമ്മതിച്ച അദ്ദേഹം ഇന്ന് വൈകിട്ടോടെ രാജിക്കത്ത് നല്കുമെന്നറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രചാരണത്തിനെത്തിയിട്ടുപോലും ബി. ജെ. പിക്ക് കേവല ഭൂരിപക്ഷം തികക്കാനായില്ലെന്ന് ബൊമ്മെ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച അദ്ദേഹം തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചു വരുമെന്നും പറഞ്ഞു. ഷിഗ്ഗാവോണ് മണ്ഡലത്തെ പ്രതിനിധീകരിച്ച ബൊമ്മെ വിജയിച്ചിരുന്നു.