തിരുവനന്തപുരം: കോണ്‍ഗ്രസിനും രാഹുലിനും ജനങ്ങള്‍ നല്‍കുന്ന ഐക്യദാര്‍ഢ്യമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ജനവികാരമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വസന്നാഹങ്ങളും അണിനിരന്ന് ബി. ജെ. പിക്കായി പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരണം നടത്താനുള്ള ക്ലീന്‍ ചീറ്റാണ് ജനങ്ങള്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മോദിക്കും അദാനിക്കുമെതിരെ വിരല്‍ ചൂണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുലിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണിതെന്നും രാഹുലിനെ ജയിലില്‍ അടക്കാനുള്ള ശ്രമത്തിനെതിരായ ജനവികാരം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതക്കും വിദ്വേഷത്തിനുമെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്കുള്ള ജനപിന്തുണയാണ് കര്‍ണാടകയിലെ വിജയമെന്ന് സതീശന്‍ പറഞ്ഞു.