ബെംഗളൂരു: കര്‍ണാടകയില്‍ ബുധനാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് സ്വകാര്യ മേഖലയിലടക്കം പെയ്ഡ് ഹോളിഡേ പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍. അയല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന് അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗോവയിലെ പ്രതിപക്ഷവും വ്യവസായ സംഘടനകളും രംഗത്തെത്തി. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ഗോവന്‍ തെരഞ്ഞെടുപ്പ് ദിനം കര്‍ണാടകയിലും അവധി നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സര്‍ക്കാറിന്റെ തീരുമാനം വിഡ്ഢിത്തമാണെന്നും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് എന്തിനാണ് ഗോവയില്‍ അവധി നല്‍കുന്നതെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിയമപരമായി നീങ്ങാനാണ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ തീരുമാനം.