ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. മെയ് ആറിന് സോണിയ ഇട്ട ട്വീറ്റ് കര്‍ണാടകയിലെ ജനങ്ങളെും ദേശീയവാദികളെയും സമാധാന കാംക്ഷികളെയും മറ്റും പ്രകോപിപ്പിക്കാനായി തയ്യാറാക്കിയതാണെന്ന് ആരോപിച്ചാണ് ബി. ജെ. പിയുടെ നടപടി.
കര്‍ണ്ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നാണ് സോണിയ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നത്. സോണിയയുടെ പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബി. ജെ. പി ആരോപിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്.
സംസ്ഥാനത്തെ സമാധാനവും ഐക്യവും ഇല്ലാതാക്കി കര്‍ണാടകയുടെ നിലനിലപ് തന്നെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയുറപ്പിക്കുക കൂടി ലക്ഷ്യമാക്കുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ബി. ജെ. പി സൂചിപ്പിക്കുന്നു.