ബംഗളൂരു: മെയ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ പരസ്യപ്രചാരണം ഇന്ന് തീരും.ഭരണവിരുദ്ധ വികാരം അലയടിക്കുന്ന കര്‍ണാടകയില്‍ ദേശീയതയും ഹിന്ദുത്വയുമാണ് ബി. ജെ. പി യുടെ പ്രധാന പ്രചാരണ വിഷയങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അവസാന ദിവസം വരെയും പ്രചാരണരംഗത്ത് സജീവമാണ്. അതേസമയം ജനകീയ പ്രശനങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചാരണരംഗം കൊഴുപ്പിക്കുന്നത്. ലിംഗായത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍ മോദിയുടെ മെഗാ റോഡ് ഷോയും ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസ് നടത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഒരുമിച്ച് അണിനിരന്ന റാലിയും പ്രചാരണരംഗത്തിന് കൊഴുപ്പുകൂട്ടി. മൈസൂരുവില്‍ ശക്തമായ ജെ. ഡി. എസിന്റെ പ്രചാരണത്തില്‍ അനാരോഗ്യത്തിനിടയിലും മുന്‍ പ്രധാനമന്ത്രി എച്ച. ഡി ദേവഗൗഡയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.