മോദിയുടെ മെഗാ റോഡ് ഷോ; കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം ക്ലൈമാക്‌സിലേക്ക്

മോദിയുടെ മെഗാ റോഡ് ഷോ; കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം ക്ലൈമാക്‌സിലേക്ക്

ബെംഗളൂരു മെയ് പത്തിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ പ്രചാരണം ക്ലൈമാക്‌സിലേക്ക്. ഭരണ വിരുദ്ധവികാരം അലയടിക്കുന്ന കര്‍ണാടകയില്‍ മുമ്പില്ലാത്ത വിധം പ്രധാനമന്ത്രി നേരിട്ടാണ് പ്രചാരണത്തിന് ഇറങ്ങിയത്. ബെംഗളൂരു നഗരത്തിന്റെ തെക്കേ ഭാഗത്തുള്ള പതിനേഴ് പ്രധാന മണ്ഡലങ്ങള്‍ വഴി മെഗാ റോഡ് ഷോ ആരംഭിച്ചു. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ് ഷോ. പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബി. ജെ. പി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചവയാണ്.

കഴിഞ്ഞ നാല് മാസത്തിനിടെ എട്ടു തവണയാണ് മോദി കര്‍ണാടകയിലെത്തിയത്. മെയ് മാസം മാത്രം നാലാമത്തെ തവണയാണ് പ്രധാനമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങുന്നത്. ഭരണവിരുദ്ധവികാരം ശക്തമായി അലയടിക്കുന്ന കര്‍ണാടകയില്‍ പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തി കര്‍ണാടക തിരിച്ചു പിടിക്കാനാണ് ബി. ജെ. പി ശ്രമം.

Share

Leave a Reply

Your email address will not be published. Required fields are marked *