കശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി 5 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി 5 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടരുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ രജൗരി സെക്ടറിലാണ് ഏറ്റുമുട്ടല്‍.

ഉച്ചയോടെ ഏറ്റുമുട്ടലില്‍ രണ്ട് സൈനികൃ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. പൂഞ്ചില്‍ സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടല്‍. രജൗരി സെക്ടറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ഇപ്പോഴും അത്യാസന്ന നില തരണം ചെയ്തിട്ടില്ല.

രജൗരി സെക്ടറിലെ കണ്ടി വനമേഖലയിലാണ് ഭീകരര്‍ ഉണ്ടെന്ന് വിവരം കിട്ടിയത്. രാവിലെ ഏഴരയോടെ സൈനിക സംഘം ഏറ്റുമുട്ടല്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. ഒരു ഗുഹക്ക് അകത്ത് ഇവര്‍ ഒളിച്ചുകഴിയുന്നതായി സൈന്യം കണ്ടെത്തി. വലിയതും ചെങ്കുത്തായതുമായ പാറക്കെട്ടുകളുള്ള ഈ പ്രദേശത്ത് ഭീകരരെ കീഴ്‌പ്പെടുത്തുകയെന്ന വളരെ ശ്രമകരമായ ദൗത്യമാണ് സൈനികര്‍ ഏറ്റെടുത്തത്. സൈനികര്‍ക്ക് വെടിയേറ്റതോടെ കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉദ്ദംപൂറിലെ സൈനിക ആശുപത്രിയിലേക്കാണ് എത്തിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *