ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയിലെ സമാധാനത്തിന്റെ മുഖ്യശത്രു കോണ്‍ഗ്രസാണെന്നും തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നും മോദി ആരോപിച്ചു. ദക്ഷിണ കാനറയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കര്‍ണാടകയില്‍ അസ്ഥിരതയുണ്ടായാല്‍ നിങ്ങളുടെ ഭാവിയും അസ്ഥിരമാകും. കോണ്‍ഗ്രസാണ് കര്‍ണാടകയിലെ സമാധാനത്തിന്റെ മുഖ്യ ശത്രു. കോണ്‍ഗ്രസ് ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നു. പ്രീണനത്തെ പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തില്‍ ആദ്യമായി വോട്ടു ചെയ്യാന്‍ പോകുന്നവരാണ് കര്‍ണാടകയുടെ ഭാവി തീരുമാനിക്കുന്നത്. ബി. ജെ. പി കര്‍ണാടകയെ നമ്പര്‍ വണ്‍ ആക്കി മാറ്റുമെന്നും മോദി പറഞ്ഞു. മെയ് 10 നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്.