സ്വര്‍ണവും പണവും തട്ടിയെന്ന കേസില്‍ വനിത എ.എസ്.ഐ അറസ്റ്റില്‍

സ്വര്‍ണവും പണവും തട്ടിയെന്ന കേസില്‍ വനിത എ.എസ്.ഐ അറസ്റ്റില്‍

ഒറ്റപ്പാലം: രണ്ട് പേരില്‍ നിന്നായി പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന കേസില്‍ വനിതാ എഎസ്‌ഐ അറസ്റ്റില്‍. രണ്ടുപേരില്‍ നിന്നായി 93 പവന്‍ സ്വര്‍ണവും ഒമ്പത് ലക്ഷം രൂപയും തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി പോലിസ് സ്റ്റേഷനിലെ എ.എസ്.ഐ ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പോലിസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം തവനൂര്‍ സ്വദേശിയാണ് ആര്യശ്രീ. ഇവരുടെ സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വര്‍ണാഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. അന്വേഷണത്തിനൊടുവിലാണ് ഒറ്റപ്പാലം ഇന്‍സ്പെക്ടര്‍ എം. സുജിത്ത് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യശ്രീയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

2017ലാണ് പരാതിക്കടിസ്ഥാനമായ ആദ്യ സംഭവം. 93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്ന് ലക്ഷം രൂപ ലാഭവും ആഭരണവും നല്‍കാമെന്ന് ആര്യ ശ്രീ സുഹൃത്തായ പഴയന്നൂര്‍ സ്വദേശിക്ക് ഉറപ്പ് നല്‍കി സ്വര്‍ണാഭരണം കൈക്കലാക്കി. പിന്നീട് മൂന്ന് തവണയായി ഒന്നരലക്ഷം രൂപയും കൈക്കലാക്കി. എന്നാല്‍ ഇതുവരെ പണവും ആഭരണവും കിട്ടാതായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപ വാങ്ങിയെന്ന പരാതിയും ലഭിച്ചു. വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *