തൊടുപുഴ: കൈത്തൊഴില്‍ മേഖലയിലെതൊഴിലാളികള്‍ക്ക്ജീവിതാധിഷ്ഠിത വേതനം അനുവദിക്കണമെന്ന് കേരള ആര്‍ട്ടിസാന്‍സ്യൂണിയന്‍ (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം തൊഴിലാളികളുടെ ജീവിത ചിലവിന് പര്യാപ്തമല്ല. പരമ്പരാഗത കൈതൊഴിലാളികള്‍ക്കുള്ള ബാങ്ക് വായ്പയും, പരിശീലനപദ്ധതികളുംവര്‍ദ്ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആര്‍ട്ടിസാന്‍സ് ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങളുടെ വിതരണത്തിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയന്‍ സമരപരിപാടികള്‍ ആരംഭിക്കും.
തൊടുപുഴ എന്‍.എസ്.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊഴില്‍ സുരക്ഷയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെചന്ദ്രന്‍, റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാന്ത നമ്പീശന്‍, എല്‍. രാജന്‍, പി.ജി നാരായണന്‍, ജിജി തോമസ്, ബി. മനോജ്, സുമതി പ്രഭാകരന്‍, കെ രഘു എന്നിവര്‍ സംസാരിച്ചു.