തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എ.ഐ) ക്യാമറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ വിജിലന്‍സ് അന്വേഷിക്കും. ഗതാഗത വകുപ്പിനെതിരായ അഞ്ച് പരാതികളിലാണ് വിജിലന്‍സ് അന്വേഷണം ഉണ്ടാവുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.എല്‍.എ രമേശ് ചെന്നിത്തല എന്നിവര്‍ പുറത്തുിവിട്ട രേഖകളുടേയും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്ന രേഖകളുടേയും പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുന്‍ ട്രാന്‍സ്‌പോര്‍ട്ട് ജോയിന്റ് കമ്മിഷണര്‍ രാജീവ് പുത്തലത്തിനെതിരേയയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് 2021 മേയില്‍ വിരമിച്ച ഇയാള്‍ക്കെതിരേ നിരവധി പരാധികളാണ് ലഭിച്ചിരിക്കുന്നത്.