പേരാമ്പ്ര: പെരുവണ്ണാമുഴി കേന്ദ്രീകരിച്ച് രൂപവത്കരിച്ച ഇന്നസെന്റ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരത്തിന് ഗോകുലം ഗോപാലനെ തിരഞ്ഞെടുത്തു. മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ കെ. സുനില്‍, ജനറല്‍ സെക്രട്ടറി എ.ജി രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പെരുവണ്ണാമുഴി ഫെസ്റ്റിവലിന്റെ വേദിയില്‍ 28 ന് വൈകിട്ട് ഏഴിന് നടന്‍ മുകേഷ് പുരസ്‌കാരം സമ്മാനിക്കും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ആലങ്കോട് ലീലാകൃഷ്ണന്‍, സംവിധായകന്‍ എ. ജി രാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ഖജാന്‍ജി ഇ. എം. ശ്രീജിത്, പി. പി. രഘുനാഥ്, പി. സി. സുരാജന്‍ എന്നിവരും പങ്കെടുത്തു.