ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ച് പ്രമുഖ നേതാക്കള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ എ. ഐ. എ. ഡി. എം. കെ മത്സരിക്കുമെന്ന് ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഇന്ന് രാവിലെ നടന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് പ്രഖ്യാപനം ഉണ്ടായത്. ബെംഗളുരു പുലികേശിനഗര്‍ മണ്ഡലത്തില്‍ നിന്ന് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ഡി അന്‍ബരശന്‍ ജനവിധി തേടും. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗാവില്‍ പത്രിക നല്‍കി. വലിയ റോഡ് ഷോ ആയി നടന്‍ കിച്ച സുദീപിനൊപ്പം ബൊമ്മൈ ഇന്ന് മണ്ഡലം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സിദ്ധരാമയ്യ വരുണയില്‍ പത്രിക നല്‍കി. കൊച്ചുമകന്‍ ദാവനൊപ്പമെത്തിയാണ് സിദ്ധരാമയ്യ പത്രിക നല്‍കിയത്.
കോലാറില്‍ മത്സരിക്കാനുള്ള സിദ്ധരാമയയ്യുടെ നീക്കം കോണ്‍ഗ്രസ് വെട്ടിയിരുന്നു. വലിയ തെരഞ്ഞെടുപ്പ് റാലിയായാണ് സിദ്ധരാമയ്യ പത്രിക സമര്‍പ്പിച്ചത്. യെദിയൂരപ്പയ്‌ക്കൊപ്പമെത്തിയാണ് ബി. ജെ. പി നേതാവ് വിജയേന്ദ്ര പത്രിക നല്‍കിയത്.