രാഹുല്‍ ഗാന്ധി ട്രോളായി മാറിയിരിക്കുന്നു ; ജ്യോതിരാദിത്യ സിന്ധ്യ

രാഹുല്‍ ഗാന്ധി ട്രോളായി മാറിയിരിക്കുന്നു ; ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി:  അദാനി വിവാദവുമായി ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധി ട്രോളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബി. ജെ. പി സത്യം ഒളിപ്പിക്കുകയാണെന്നും അതിനാലാണ് അവര്‍ എന്നും വഴിതെറ്റിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചോദ്യം എന്നും അതുപോലെ തന്നെ തുടരുന്നു. അദാനിയുടെ കമ്പനികളിലെ 20,000 കോടിയുടെ ബിനാമി പണം ആരുടേത് എന്ന രാഹുലിന്റെ ചോദ്യത്തിനാണ് ഒരു കാലത്ത് രാഹുലിന്റെ വിശ്വസ്തനായിരുന്ന സിന്ധ്യ വിമര്‍ശനമുയര്‍ത്തുന്നത്.

ട്രോളാകാന്‍ മാത്രം പരിമിതപ്പെട്ടുപോയി നിങ്ങളെന്ന് വ്യക്തമാണ്. പ്രധാനകാര്യങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടി അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് സിന്ധ്യ ആരോപിച്ചു. പിന്നാക്ക വിഭാഗങ്ങളെ അപമാനിക്കുന്ന പ്രസ്താവനയില്‍ രാഹുല്‍ എന്തുകൊണ്ട് മാപ്പു പറയുന്നില്ല. അതിനുപകരം ഞാന്‍ സവര്‍ക്കറല്ലെന്നും അതിനാല്‍ മാപ്പ് പറയില്ലെന്നും പറയുന്നു. കോണ്‍ഗ്രസ് എപ്പോഴും കോടതികള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നുവെന്നും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി എന്തിനാണ് കോടതികളെ സമ്മര്‍ദ്ദത്തിലാക്കുന്നതെന്നും സിന്ധ്യ ചോദിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് ബി. ജെ. പിയിലേയ്ക്ക് പോയതും പാര്‍ട്ടി വിട്ടതുമായ നേതാക്കളായ ഗുലാം നബി ആസാദ്, അനില്‍ ആന്റണി, ഹിമന്ത ബിശ്വ ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ,കിരണ്‍ കുമാര്‍ റെഡ്ഡി എന്നിവരെ ലക്ഷ്യം വെച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിലാണ് സിന്ധ്യ രൂക്ഷമായി മറുപടി പറഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *