അയോധ്യ : എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന രാഹുല്‍ ഗാന്ധിക്ക് അയോധ്യയിലെ ക്ഷേത്ര പൂജാരിയുടെ പിന്തുണ. ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ സഞ്ജയ്ദാസാണ് രാഹുലിനെ അയോധ്യയിലേയ്ക്ക് ക്ഷണിച്ചത്. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ഗാദ്ധി ക്ഷേത്ര പരിസരത്ത് താമസിക്കാന്‍ രാഹുലിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. ക്ഷേത്രപരിസരത്തെ ആശ്രമത്തില്‍ രാഹുല്‍ താമസിക്കണമെന്ന് പൂജാരി പറഞ്ഞു.
ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസ് ലഭിച്ചതു മുതല്‍ നിരവധി പേരാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. എന്റെ വീട് രാഹുലിന് എന്ന പേരില്‍ കോണ്‍ഗ്രസ് ഒരു പ്രചാരണ പരിപാടി ആരംഭിക്കുകയും ചെയ്തു.