കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം:  മന്ത്രി പി. എ.  മുഹമ്മദ് റിയാസ്

കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം:  മന്ത്രി പി. എ.  മുഹമ്മദ് റിയാസ്

ഫോസ ലെജന്‍ഡ്‌സ് റൂട്ട്‌സ് ഓണ്‍ലൈന്‍ സമ്മിറ്റ്

ദോഹ: കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഫോസ ലെജന്‍ഡ്‌സ് റൂട്ട്‌സ് ഓണ്‍ലൈന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലെ അലിഗഡ് എന്നറിയപ്പെടുന്ന, മലബാറിലെ വിദ്യാഭ്യാസ വിപ്ലവത്തിന് തിരി തെളിച്ച ഫാറൂഖ് കോളേജ് 75 വര്‍ഷം പൂര്‍ത്തീകരിച്ച് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍, ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ, ഫോസ ഖത്തര്‍ ചാപ്റ്റര്‍ 75 ദിവസം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ ജ്വലിച്ച് നില്‍ക്കുന്ന ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ഫോസ ഗ്ലോബല്‍ സമ്മിറ്റ് ഫോസ ലജന്റ്‌സ് റൂട്ട്‌സ് എന്ന പേരില്‍ സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല മേഖലകളിലായി വ്യക്തി മുദ്ര പതിപ്പിച്ച ഫാറൂഖിയന്‍സ് പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു വിവിധ തലമുറകളായി പുറത്തിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അക്ഷരാര്‍ത്ഥത്തില്‍ പ്രതിഭകളുടെ ഒത്തു ചേരലും വേറിട്ട അനുഭവമുമായി.

സംഗമത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവും ബാഡ്മിന്റണ്‍ താരവുമായ ഒളിമ്പ്യന്‍ ഡിജു, ഫാറൂഖ് കോളെജ് വൈസ് പ്രസിഡണ്ടും ഫോസ സെന്ററല്‍ കമ്മറ്റി പ്രസിഡന്റുമായ കെ. കുഞ്ഞലവി, ഡോ. കെ. എം. നസീര്‍ (ഫാറൂഖ് കോളേജ് പ്രിന്‍സിപ്പാള്‍ ), ഫാറൂഖ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍മാരായ പ്രൊഫസര്‍ കുട്ട്യാലിക്കുട്ടി, പ്രൊഫസര്‍ ഇമ്പിച്ചിക്കോയ, അബൂബക്കര്‍ സിദ്ധീക്ക് (ഐ.എ.എസ്‌, സെക്രട്ടറി, മൈനിംഗ് കോര്‍പ്പറേഷന്‍ ജാര്‍ഖണ്ട് സ്റ്റേറ്റ്), ജലീല്‍ (പൈലറ്റ്, ഖത്തര്‍ എയര്‍വേയ്‌സ്),  മനോജ് കുമാര്‍ കെ (സയന്റിസ്റ്റ്, ഗുജറാത്ത്), ഫിറോസ് ലത്തീഫ് (യുകെ), അസീസ് അക്കര (അക്കര ഫൌണ്ടേഷന്‍ ), ടി. എ ഖാലിദ്, എസ്. എ. എം. ബഷീര്‍ (കെ.എം.സി.സി ഖത്തര്‍ പ്രസിഡന്റ് ), സിതാര കൃഷ്ണകുമാര്‍ (പിന്നണി ഗായിക) നജീബ് കാന്തപുരം എം എല്‍ എ, മുഹമ്മദ് റാഫി (ഫോസ കുവൈറ്റ് പ്രസിഡന്റ് ) ഡോക്ടര്‍ സി കെ അഹമ്മദ് കുട്ടി (യുഎസ്എ), പൂര്‍ണിമ (ക്യാബിന്‍ ക്രൂ എയര്‍ ഇന്ത്യ ), യൂസഫലി (സെക്രട്ടറി, ഫോസ സെന്ററല്‍ കമ്മിറ്റി), പി. കെ. പാറക്കടവ് , ഫവാസ് ഇ.കെ ( യൂനിയന്‍ ചെയര്‍മാന്‍), ഫോസ ഖത്തര്‍ ജനറല്‍ സെക്രട്ടറി ബക്കര്‍ അജ്മല്‍ എന്നിവര്‍ പങ്കെടുത്തു. ഫോസ ഖത്തര്‍ പ്രസിഡന്റ് അസ്‌കര്‍ റഹിമാന്‍ സ്വാഗതം ആശംസിച്ചു, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ മശ്ഹൂദ് വിസി അദ്ധ്യക്ഷത വഹിച്ചു.

വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫാറൂഖ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ആയും, നിലവിലെ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്ന് നേരിട്ടും സംഗമത്തില്‍ പങ്കെടുത്തു. ഇപ്പോള്‍
കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കാന്‍ ഈ സംഗമത്തിലൂടെ സാധിച്ചു എന്ന് കോളേജ് യൂണിയന്‍ ചെയര്‍മാനും കോളേജ് പ്രിന്‍സിപ്പലും ഒരേ സ്വരത്തില്‍ പറഞ്ഞു. ഫോസ ഖത്തര്‍ ചാപ്റ്റര്‍ ഫാറൂഖ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയനുമായി സഹകരിച്ചു കൊണ്ടാണ് ‘ഫോസ ലജന്റ്‌സ് റൂട്ട്‌സ്നടത്തിയത.്

Share

Leave a Reply

Your email address will not be published. Required fields are marked *