എലത്തൂര്‍ ട്രെയിന്‍ ആക്രമണം; അനില്‍ അപകടനില തരണം ചെയ്തു

എലത്തൂര്‍ ട്രെയിന്‍ ആക്രമണം; അനില്‍ അപകടനില തരണം ചെയ്തു

തലശ്ശേരി: എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കതിരൂര്‍ നായനാര്‍ റോഡിലെ നാമത്ത് മുക്കില്‍ പൊയില്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ അനില്‍ (52) അപകടനില തരണം ചെയ്തു. അനിലിന്റെ കഴുത്തിന് മുകളിലാണ് സാരമായി പൊള്ളലേറ്റത്. ചെവിയുടെ ഭാഗം കരിഞ്ഞ് പോയിട്ടുണ്ട്. അനിലിന്റെ ഭാര്യ പ്രജിലക്ക് കൈക്ക് പൊള്ളലേറ്റിട്ടുണ്ട്, മകന്‍ അദ്വൈതിനും പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട്ട് പഠിക്കുന്ന മകളെ കാണാനെത്തിയതായിരുന്നു അനിലും കുടുംബവും.

Share

Leave a Reply

Your email address will not be published. Required fields are marked *