ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായി ക്വിസ്സ് മത്സരം

ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായി ക്വിസ്സ് മത്സരം

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗമായി ആതുര സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ പ്രൊഫഷണല്‍ ക്വിസ്സ് സംഘാടകരായ ‘ക്യു ഫാക്ടറി’ യുമായി സഹകരിച്ചാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന പേരില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നത്. പ്രോഗ്രാമിന്റെ സീസണ്‍ 1 ഏപ്രില്‍ 4 ചൊവ്വാഴ്ച നടക്കും. ഇന്ത്യയിലെ ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു ഹോസ്പിറ്റലില്‍ നിന്ന് 3 പേര്‍ അടങ്ങുന്ന 2 ടീമുകള്‍ക്ക് പങ്കെടുക്കാം. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ്, സമ്മാനങ്ങള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങിയവ ലഭിക്കും.

അറിവ്, നിരീക്ഷണപാടവം, വിലയിരുത്തല്‍ശേഷി, യുക്തിസഹമായ വിശകലനം, തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നങ്ങളെ അതിജീവിക്കാനുള്ള സാമര്‍ത്ഥ്യം മുതലായവയെല്ലാം മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പ്രോഗ്രാമിന് രൂപകല്‍പ്പന നല്‍കിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് വൈകീട്ട് 5 മണിയോടെ രജിസ്‌ട്രേഷന്‍ അവസാനിക്കും. പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9567941989, 7907635399 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡും ആശുപത്രി അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *