ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയ കേരളത്തില്‍ നിന്നുള്ള എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. എം.പി മാരായ
ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരാണ് ലോക്സഭയില്‍ വച്ച് രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്.
ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കര്‍ നടപടിക്കൊരുങ്ങുന്നത്. രാഹുല്‍ ഗാന്ധിയെ
അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരേ കറുത്ത വസ്ത്രവും മാസ്‌കുമണിഞ്ഞാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ ബഹളത്തിനിടെ പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.