കോഴിക്കോട്: ജലവിനിയോഗം കാര്യക്ഷമമാക്കിയില്ലെങ്കില്‍ കേരളം സമീപഭാവിയില്‍ തന്നെ ശുദ്ധജലക്ഷാമത്തെ നേരിടേണ്ടിവരുമെന്ന് പ്രമുഖ ശാസ്ത്രജ്ഞനും സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയരക്ടറുമായ മനോജ് സാമുവല്‍ അഭിപ്രായപ്പെട്ടു. ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് ഗാന്ധി പീസ് ഫൗണ്ടേഷന്‍, പരിസ്ഥിതി സംരക്ഷണ സമിതി, സര്‍വോദയ മിത്ര മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിഗൃഹത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ‘സുസ്ഥിര വികസനവും സ്ഥലജല പരിപാലനവും’ എന്ന വിഷയത്തെ ക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ടി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി യു.രാമചന്ദ്രന്‍ , പരിസ്ഥിതി സംരക്ഷണസമിതി പ്രസിഡന്റ് പി.കെ ശശി, സര്‍വ്വോദയ മിത്ര മണ്ഡലം പ്രസിഡന്റ് പി.ഗോപാലകൃഷ്ണന്‍ , പി.പി ഉണ്ണികൃഷ്ണന്‍, എം.എ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. പി. ഗോപീകൃഷ്ണന്‍ സ്വാഗതവും ജയകൃഷ്ണന്‍ മാങ്കാവ് നന്ദിയും പറഞ്ഞു.