നോളജ് സിറ്റി: മര്‍കസ് ലോ കോളേജിന്റെ ആഭിമുഖ്യത്തില്‍ കേരളമനുഷ്യാവകാശക്കമ്മീഷനുമായി സഹകരിച്ച് ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ‘പാര്‍ശ്വവല്‍കൃതവിഭാഗങ്ങളുടെ മനുഷ്യാവകാശം’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വിവിധ സര്‍വകലാശാലകളില്‍ നിന്നായി മുന്നൂറ് പ്രതിനിധികള്‍ പങ്കെടുത്തു. 75 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. കേരള മനുഷ്യാവകാശ ജുഡീഷ്യല്‍ മെമ്പര്‍ ടി. കെ മഞ്ചുനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ചു എന്‍.പിള്ള, സി അബ്ദുള്‍ സമദ്, ഡോ. ആബിദ ബീഗം, റഹൂഫ് വി.കെ സംബന്ധിച്ചു. മര്‍കസ് നോളജ്സിറ്റി ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സമാപനപ്രസംഗം നടത്തി.