തിരുവനന്തപുരം: ഗതാഗതനിയമം ലംഘിക്കുന്നവരില്‍നിന്ന് 1000 കോടി രൂപ ഈ വര്‍ഷം പിരിച്ചെടുക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണിതെന്നും തള്ളിക്കളയണമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി തുക പിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഉയര്‍ന്ന ടാര്‍ഗറ്റാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ജനങ്ങളെ പിഴിയാനുള്ള യന്ത്രമാക്കി മോട്ടോര്‍ വാഹന വകുപ്പിനെ മാറ്റിയിരിക്കുകയാണ് സര്‍ക്കാരെന്ന ആരോപണവും ഇതിനെതിരെ ഉയര്‍ന്നിരുന്നു.