സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച : സ്റ്റാര്‍ട്ടപ്പുകളുടെ അടിയന്തിരയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച : സ്റ്റാര്‍ട്ടപ്പുകളുടെ അടിയന്തിരയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ് വി ബി) തകര്‍ച്ച ഇന്ത്യയില്‍ ആശങ്കയുണര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര ഐടി മന്ത്രാലയം ഈയാഴ്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് ഉടമകളുടെ അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ് ഉടമകള്‍ പലരും ആശങ്ക പങ്കുവച്ചതോടെയാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യോഗം വിളിച്ചത്.

യുഎസില്‍ പ്രവര്‍ത്തനമുള്ള മലയാളി സംരംഭങ്ങള്‍ അടക്കം മിക്ക സ്റ്റാര്‍ട്ടപ്പുകള്‍ക്കും സിലിക്കണ്‍ വാലി ബാങ്കിലാണ് അക്കൗണ്ട്. ഇവരുടെ പണം മരവിച്ച അവസ്ഥയിലാണ്. ശമ്പളം അടക്കമുള്ള ദൈനംദിന ചെലവുകള്‍ക്കു വഴി കണ്ടെത്തേണ്ട അവസ്ഥയിലാണ് പല കമ്പനികളും.

അമേരിക്കയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ശമ്പളം മാസത്തില്‍ രണ്ടുതവണയായിട്ടാണ് നല്‍കുന്നത്. അടുത്ത ശമ്പളം നല്‍കേണ്ടത് മാര്‍ച്ച് 15നാണ്. ഇതിനു മുടക്കം വന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രതിസന്ധിയിലാവും ഇതുമുന്‍കൂട്ടി കണ്ടാണ് അടിയന്തരയോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എസ് വി ബിയുടെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനം അടക്കം മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തം നിക്ഷേപം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പോലും അക്കൗണ്ടുള്ളവര്‍ക്കു ലഭ്യമല്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *