ബ്രഹ്‌മപുരം പ്രതിഷേധം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞു; കൊച്ചി നഗരസഭാ ഓഫിസിന് മുന്നില്‍ വന്‍സംഘര്‍ഷം

ബ്രഹ്‌മപുരം പ്രതിഷേധം, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞു; കൊച്ചി നഗരസഭാ ഓഫിസിന് മുന്നില്‍ വന്‍സംഘര്‍ഷം

  • നിരവധി പേര്‍ക്ക് പരുക്ക്

കൊച്ചി: നഗരസഭാ കൗണ്‍സില്‍ യോഗത്തിനെതിരെ മേയര്‍ എം. അനില്‍കുമാറിനെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇതോടെ നഗരസഭാ ഓഫിസ് പരിസരത്ത് വന്‍ സംഘര്‍ഷമുണ്ടായി. ബ്രഹ്‌മപുരത്ത് അഗ്നിബാധയോടനുബന്ധിച്ച് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേയര്‍. എന്നാല്‍, യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെയും പ്രവര്‍ത്തകരുടെയും കടുത്ത എതിര്‍പ്പ് മൂലം മേയര്‍ എം. അനില്‍കുമാറിന് നഗരസഭാ ഓഫിസിനകത്തേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വന്‍ പോലിസ് സന്നാഹം സ്ഥലത്തെത്തിയാണ് മേയറെ കോര്‍പ്പറേഷന് അകത്തേക്ക് കടത്തിവിട്ടത്.

ബ്രഹ്‌മപുരം വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷധവുമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകരെത്തി തടയാന്‍ നോക്കിയതാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. ഇതേ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ അല്ലാത്തവരെ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ നിന്നും പോലിസ് ബലം പ്രയോഗിച്ചു നീക്കി. ചേംബറിനകത്തുള്ള മേയറെ പുറത്തേക്ക് വിടാതെ യു.ഡി.എഫ് കൗണ്‍സിലര്‍ ഉപരോധിച്ചിരിക്കുകയാണ്.

മേയര്‍ ഇപ്പോള്‍ മേയര്‍ ചേംബറിന് അകത്താണ്. പുറത്ത് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധം തീര്‍ത്തിരിക്കുകയാണ്. ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ പോലിസ് ബലം പ്രയോഗിച്ചാണ് കോര്‍പ്പറേഷന്‍ ഓഫിസുനുള്ളില്‍ നിന്നും നീക്കിയത്. സംഘര്‍ഷത്തില്‍ മുഹമ്മദ് ഷിയാസിനും മറ്റു ചില യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *