നാദാപുരം: ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ 181 പ്രവൃത്തികളുടെ സോഷ്യല്‍ ഓഡിറ്റ് നടത്തുകയും 22 വാര്‍ഡുകളിലും പ്രത്യേകം ഗ്രാമസഭ ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും ചെയ്ത ഓഡിറ്റ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പൊതുവിചാരണ സംഘടിപ്പിച്ചു. മണ്ണ്-ജല സംരക്ഷണം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഭവന നിര്‍മാണം, കൃഷി അനുബന്ധപ്രവൃത്തികള്‍, റോഡ് പ്രവൃത്തികള്‍, വ്യക്തിഗത ആസ്തി നിര്‍മാണം, പൊതുവായ ഭൂവികസന പ്രവൃത്തികള്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട പ്രവൃത്തികള്‍. പൊതുവിചാരണ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ് സ്വാഗതം പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ പി.പി ബാലകൃഷ്ണന്‍, ബ്ലോക്ക് ജോയിന്‍ ബി.ഡി.ഒ ജി. സ്വപ്‌ന, അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, തൊഴിലുറപ്പ് അസിസ്റ്റന്റ് സെക്രട്ടറി നവനീത് രാജഗോപാലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.പി ശ്രീജിഷ അവതരിപ്പിച്ചു. തൊഴിലുറപ്പ് മാറ്റ്മാര്‍, തൊഴിലാളികള്‍ എന്നിവര്‍ പൊതു വിചാരണയില്‍ പങ്കെടുത്തു. നാദാപുരം ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ നാളിതുവരെ തൊഴിലുറപ്പ് പദ്ധതിയില്‍ 5,46,12160 രൂപ ചെലവഴിച്ചിട്ടുണ്ട്. 124 കുടുംബം 100 ദിനം പൂര്‍ത്തീകരിക്കുകയും 439 കുടുംബങ്ങള്‍ 90ന് മുകളില്‍ തൊഴില്‍ ദിനം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.