ഖത്തര്‍ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവല്‍ 2023:  ഇന്ത്യന്‍ സംഘത്തെ ഷാഹീര്‍ മണ്ണിങ്കല്‍ നയിക്കും

ഖത്തര്‍ രാജ്യാന്തര കൈറ്റ് ഫെസ്റ്റിവല്‍ 2023:  ഇന്ത്യന്‍ സംഘത്തെ ഷാഹീര്‍ മണ്ണിങ്കല്‍ നയിക്കും

കോഴിക്കോട് : മാര്‍ച്ച് 16 മുതല്‍ 19 വരെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്(മിയാ പാര്‍ക്കില്‍), ഖത്തര്‍ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഖത്തര്‍ കൈറ്റ് രാജ്യാന്തര ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന നാലംഗ ടീമിനെ ഷാഹീര്‍ മണ്ണിങ്കല്‍ നയിക്കുമെന്ന് വണ്‍ ഇന്ത്യ കൈറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഷാഹീര്‍ മണ്ണിങ്കല്‍(ക്യാപ്റ്റന്‍), അഡ്വ ശ്യാം പത്മന്‍ (വൈസ് ക്യാപ്റ്റന്‍), അബ്ദുള്ള മാളിയേക്കല്‍(പരിശീലകന്‍), ജയമോന്‍ ആന്‍ഡ്രൂസ്(ടീം മാനേജര്‍) എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.

ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ, യു.എസ്.എ, സ്വിറ്റ്‌സര്‍ലാന്റ്്, തായ്‌ലാന്റ്, തുര്‍ക്കി തുടങ്ങി 20 ലധികം രാജ്യങ്ങളാണ് കൈറ്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.ഫെസ്റ്റില്‍ പട്ടം മത്സരങ്ങളായ സ്റ്റണ്ട് കൈറ്റ്, ഫോര്‍ലൈന്‍ കൈറ്റ്,ഇന്‍ഫ്‌ളൈറ്റിബില്‍ കൈറ്റ് എന്നീ കാറ്റഗറിയില്‍ മത്സരം നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ടി പട്ടം നിര്‍മ്മാണ ശില്പശാല, വ്യത്യസ്ത പ്രമേയങ്ങളും ഡിസൈനിങ്ങിലുമുള്ള ചെറുതും വലുതുമായ പട്ടങ്ങളുടെ പ്രദര്‍ശനം, രാത്രി എല്‍.ഇ.ഡി പട്ടങ്ങളുടെ ഷോയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. ഇന്ത്യന്‍ കൈറ്റ് ഫ്‌ളയേഴ്‌സ് ടീം ഇന്ത്യയുടെ പതാക ആലേഖനം ചെയ്തിട്ടുള്ള പൈലറ്റ് പട്ടം, കഥകളി പട്ടം, ലൈറ്റ് വിന്റില്‍ പറക്കുന്ന പറക്കും തളിക (ഫ്‌ളയിംഗ് സോസര്‍ കൈറ്റ്), റെയിന്‍ബോ കൈറ്റ്,ഏറ്റവും പുതിയ ത്രീഡി കൈറ്റ് എന്നിവയുമായാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. സംഘം നാളെ കരിപ്പൂരില്‍ നിന്ന് യാത്ര തിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുള്‍ മജീദ് കെ.വി (ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം), അബ്ദുള്ള മാളിയേക്കല്‍, ആര്‍.ജയന്ത് കുമാര്‍, ഷെബീര്‍ യൂനിറ്റി, ഷാഹീര്‍ മണ്ണിങ്കല്‍,സാജിദ് തോപ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *