കോഴിക്കോട്: കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്രപദ്ധതികളെ സംബന്ധിച്ച് സി.പി.എം കളളപ്രചരണമാണ് നടത്തുന്നതെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ സജീവന്‍ പറഞ്ഞു. ദേശീയപാത സ്ഥലം ഏറ്റെടുക്കാന്‍ പണമില്ലെന്ന് മുഖ്യമന്ത്രിയും കേന്ദ്രപ്രതിനിധി കെ.വി തോമസും അഭ്യര്‍ഥിച്ചതും കേരളത്തില്‍ സംസ്ഥാനവിഹിതം ഇല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ വ്യക്തമാക്കിയതുമാണ്. എന്നിട്ടും സി.പി.എം നേതാക്കള്‍ അവകാശവാദം ഉന്നയിച്ച് കള്ളപ്രചരണം നടത്തുകയാണ്. ഇതുപോലെ തന്നെയാണ് ജി.എസ്.ടി കുടിശ്ശികയെ സംബന്ധിച്ച കളളപ്രചരണവും.
സംസ്ഥാനത്തെ കളളപ്രചരണങ്ങളെ പൊളിക്കാന്‍ ബൂത്ത് തലങ്ങളില്‍ ബി.ജെ.പി കര്‍മപദ്ധതി ആവിഷ്‌കരിക്കുകയാണെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി നടക്കാവ് മണ്ഡലം തൊടിയില്‍ ശക്തികേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി.പ്രജോഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ഷൈബു മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പതിപ്പ് സമ്മേളനത്തില്‍ വായിച്ചു. ജില്ലാ ബോഡി ബില്‍ഡിങ് മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഷാരോണ്‍ രാജേന്ദ്രനെ അനുമോദിച്ചു. ടി.സുരേന്ദ്രന്‍, ടി.ശ്രീകുമാര്‍, വര്‍ഷ അര്‍ജുന്‍, എന്‍.പി സിദ്ധാര്‍ത്ഥന്‍, ടി.ഡി ഹരീഷ് എന്നിവര്‍ സംസാരിച്ചു.