കോഴിക്കോട്: ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ വ്യക്തി സുരക്ഷക്കും, സാമൂഹിക ദൗത്യങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നതാണെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ‘ശരീഅത്ത് തിരുത്തണമെന്നോ ? അനന്തരാവകാശ വിവാദം ഇസ്ലാമിന് പറയാനുള്ളത്’ എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ബൗദ്ധിക സംവാദം അഭിപ്രായപ്പെട്ടു. കേവലമായ സ്വത്ത് അനന്തിരം എടുക്കുക എന്നതിലുപരി സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും, നിര്‍വ്വഹിക്കാനുമുള്ള ആഹ്വാനമാണ് അനന്തരാവകാശ നിയമ നിര്‍ദേശങ്ങളിലൂടെ ഖുര്‍ആന്‍ നടത്തിയിട്ടുള്ളത്. സാമ്പത്തികവും, സാമൂഹികവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍, നീതിബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് കുടുംബനാഥന്റെ അനന്തരാവകാശികളെ പ്രഖ്യാപിക്കുന്നതിലൂടെ നിര്‍വ്വചിച്ചിട്ടുള്ളതെന്നും ധൈഷണിക സംവാദം അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു. മുസ്ലിം വ്യക്തിനിയമ വിദഗ്ദന്‍ അഡ്വ.എം.എം അലിയാര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി, വിസ്ഡം പണ്ഡിതസഭാംഗം കെ.ടി ശബീബ് സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ ഹാരിസ് കായക്കൊടി, സി മുഹമ്മദ് അജ്മല്‍ ,വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അബ്ദുല്ല ബാസില്‍ സി.പി പ്രബന്ധങ്ങളവതരിപ്പിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ ഡോ. പി.പി നസീഫ്, ഡോ. ഫസലുറഹ്‌മാന്‍, അന്‍ഫസ് മുക്‌റം, സിനാജുദ്ദീന്‍ നേതൃത്വം നല്‍കി.