കോഴിക്കോട്: സാഹിത്യ സാംസ്‌കാരിക മേഖലക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ 180 ഇല്‍ പരം പുസ്തകങ്ങള്‍ വ്യത്യസ്ത ഭാഷകളില്‍ എഴുതിയ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളക്ക് ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൌണ്‍സില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു, ഗോവ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൌണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഇന്‍ഡോ അറബ് ഗ്ലോബല്‍ പ്രസിഡന്റ് എം വി കുഞ്ഞാമു, ഗോവ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി :സെബാസ്റ്റ്യന്‍ മെന്‍ഡാസ്, മുംബൈ ചാപ്റ്റര്‍ ചീഫ് ഓര്‍ഗനൈസര്‍ സുനില്‍ വിജയന്‍, പ്രൊഫ :വര്‍ഗീസ് മാത്യു, കോയട്ടി മാളിയേക്കല്‍, പ്രദീപ് രാമന്‍, ദിനല്‍ ആനന്ദ്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.