കുടുംബശ്രീ രജത ജൂബിലി: വ്‌ളോഗ്, റീല്‍സ് മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

കുടുംബശ്രീ രജത ജൂബിലി: വ്‌ളോഗ്, റീല്‍സ് മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനതല വ്‌ളോഗ് റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വ്‌ളോഗ്, റീല്‍സ് എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്. അവസാന തീയതി ഫെബ്രുവരി എട്ട്.

മികച്ച വ്‌ളോഗിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 40,000 രൂപ, 30,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. മികച്ച റീല്‍സ് തയ്യാറാക്കി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും ലഭിക്കും. ഇതു കൂടാതെ രണ്ട് വിഭാഗത്തിലും ലഭിക്കുന്ന മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

മത്സരം, നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.kudumbashree.org/reels2023

 

Share

Leave a Reply

Your email address will not be published. Required fields are marked *