കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (CREDAI), കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 31-ാമത് എസ്.ബി.ഐ ക്രെഡായ് പ്രോപ്പര്‍ട്ടി ഷോ കോഴിക്കോട്, മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രമുഖ ഭവനവായ്പാദാതാക്കളായ എസ്.ബി.ഐ, ടൈറ്റില്‍ സ്‌പോണ്‍സറും ഫ്യുടോറിയ വിന്‍ഡോസ് ആന്‍ഡ് ഡോര്‍സ് കോ-സ്‌പോണ്‍സറുമാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഷോ 22ന് സമാപിക്കും. രാവിലെ 10 മുതല്‍ രാത്രി 8.30 വരെയാണ് ഷോ ടൈം. പ്രവേശനം സൗജന്യമാണ്. ഷോയില്‍ ക്രെഡായ് അംഗത്വമുള്ള ഭവനനിര്‍മ്മാതാക്കളും പ്രമുഖ ഭവനവായ്പാദാതാക്കളും ഒരു കുടക്കീഴില്‍ അണിനിരക്കുന്നു. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ബില്‍ഡര്‍മാര്‍ ഒരുക്കുന്നതും, ഓരോരുത്തരുടേയും അഭിരുചിക്കും ബഡ്ജറ്റിനുമിണങ്ങിയതുമായ അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍, കൊമേഴ്‌സ്യല്‍ സ്‌പേസ് എന്നിവ വളരെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെന്നതാണ് ക്രെഡായ് പ്രോപ്പര്‍ട്ടി ഷോയുടെ സവിശേഷത.
ആകര്‍ഷകമായ പലിശ നിരക്കുമായി എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ഹോം ലോണ്‍സ്, ഐ.സി.ഐ.സി.ഐ എന്നീ പ്രമുഖ ഭവനവായ്പാദാതാക്കളും ഷോയില്‍ ഒന്നിച്ചണിനിരക്കുന്നു. കേരളത്തിലെ വിശ്വാസ്യതയുടെ പര്യായങ്ങളായ 12 ഭവനനിര്‍മാതാക്കളുടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊച്ചി, എന്നിവിടങ്ങളിലെ 1000ലധികം ഭവനങ്ങളാണ് പ്രോപ്പര്‍ട്ടി ഷോയുടെ മുഖ്യ ആകര്‍ഷണം. അസറ്റ് ഹോംസ്, ക്രെസന്റ് ബില്‍ഡേര്‍സ്, ഗാലക്‌സി ബില്‍ഡേര്‍സ്, ഗുഡ്എര്‍ത്ത്, ലാന്‍ഡ്മാര്‍ക്ക് ബില്‍ഡേര്‍സ്, മലബാര്‍ ഡെവലപ്പേര്‍സ്, പെന്റിയം കണ്‍സ്ട്രക്ഷന്‍സ്, പ്രസ്റ്റീജ് ഗ്രൂപ്പ്, പി.വി.എസ് ബില്‍ഡേര്‍സ് ആന്‍ഡ് ഡെവലപ്പേര്‍സ്, സെക്യുറ ഡെവലപ്പേര്‍സ്, ശ്രീരോഷ് ഡെവലപ്പേര്‍സ്, ടി.സി വണ്‍ റിയല്‍റ്റേര്‍സ് ആന്‍ഡ് ഡെവലപ്പേര്‍സ് എന്നിവരാണ് പ്രോപ്പര്‍ട്ടി ഷോയില്‍ പങ്കെടുക്കുന്ന
പ്രമുഖ ബില്‍ഡര്‍മാര്‍.