ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു: 21 പേര്‍ക്ക് പരുക്ക്

ഇടുക്കിയില്‍ വിനോദസഞ്ചാരികളുമായി എത്തിയ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു: 21 പേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കിയില്‍ വിനോദ സഞ്ചരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. കൊടികുത്തിക്കു സമീപമുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. കേരളത്തില്‍ സന്ദര്‍ശനത്തിന് എത്തിയ മുംബൈ, താനെ സ്വദേശികളുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തേക്കടിയില്‍ നിന്നും കൊടിക്കുത്തിമലയിലേക്ക് പോകുകയായിരുന്നു ഇവര്‍. അന്‍പത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും ഒരു തെങ്ങില്‍ തട്ടി നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *